കേരളത്തില്‍ കാലവര്‍ഷം വൈകും

0
7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.കഴിഞ്ഞ രണ്ടു വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസം പിറക്കുന്നതിനു മുന്‍പ് കാലവര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷംമെയ് 29നും 2017ല്‍ മെയ് 30നുംകേരളത്തില്‍ കാലവര്‍ഷം എത്തി. 2016 ലാണ ് ഇതിന ് മുമ്പ ്കാലവര്‍ഷം വൈകിയത്.ജൂണ്‍ 8നാണ് അന്ന് കാലവര്‍ഷം എത്തിയത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയിട്ടുണ്ട്. ആന്‍ഡമാന്‍ ദ്വീപ്, ശ്രീലങ്കവഴിയാണ് കേരളത്തിലേക്ക്കാലവര്‍ഷം എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിന് പത്ത് ദിവസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍.കാലവര്‍ഷം വൈകിയെത്തിയാലും മഴയില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ല. അതേസമയം വേനല്‍ മഴ സംസ്ഥാനത്തെ ചതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here