കാസർകോട്: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി വേഗത്തിൽ നടപ്പാക്കാൻ ഇടപെടുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.കേരള ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ലാ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ എന്ത് പ്രതിസന്ധികൾ നേരിട്ടാലും സത്യത്തിനൊപ്പം നിൽക്കണമെന്നും അല്ലെങ്കിൽ രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ അശോകൻ നീർച്ചാൽ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണവും ജി. പ്രഭാകരൻ നിർവ്വഹിച്ചു. സാമൂഹ്യമേഖലയിൽ മികവ് തെളിയിച്ച അബൂതമാം, കെ. മുഹമ്മദ് ഹനീഫ്, കെ.പി. അബൂയാസർ, മാത്തുക്കുട്ടി വൈദ്യർ, മുതിർന്ന മാധ്യമപ്രവർത്തകരായ ടി.പി. രാഘവൻ, അശോകൻ നീർച്ചാൽ, ഗംഗാധരൻ പള്ളത്തടുക്ക, അപൂർവ്വ എം. റാവൂ, അബ്ദുല്ല കുമ്പള, അബ്ദുൽ ലത്തീഫ് കുമ്പള തുടങ്ങിയവരെ ആദരിച്ചു.

കെ.ജെ.യു സംസ്ഥാന സെക്രട്ടറിമാരായ കെ.സി. സ്മിജൻ, പ്രകാശൻ പയ്യന്നൂർ, സി.കെ. നാസർ, ശ്രീനി ആലക്കോട്, അബ്ദുൾ ലത്തീഫ്, പുരുഷോത്തമ ഭട്ട് തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here