സംസ്ഥാനത്ത്മകരകുളിരും കുംഭവും എത്തുന്നതിന് മുന്നേ നാടും നഗരവും കടുത്ത ചൂടിലേക്ക് കടന്നിരിക്കുകയാണ് ജലസ് ത്രോതസുകളായ പുഴയും തോടും കിണറുകളും വറ്റിവരണ്ട് തുടങ്ങി ഇത്തവണ കേരളം കൊടുംവരള്‍ച്ചയിലേക്കാണെന്നാണ് സൂചനകൾ.
നഗരങ്ങളിലും നാട്ടിൽ പുറങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ട് തുടങ്ങി, ഇത്കാർഷിക മേഖലയിലും പ്രത്യാഘാതം സൃഷ്ടിക്കും. സംസ്ഥാാനത്തെ ഒട്ടുമിക്ക പുഴകളും അടിത്തട്ട് തെളിഞ്ഞു കാണാവുന്ന നിലയിലേക്ക് ജലനിരപ്പ് താഴ്ന്ന് നീർച്ചാലയി പരിണമിച്ചിരിക്കുകയാണ്.
നിലവിലെ അവസ്ഥ തുടർന്നാൽ ജലവിതാനം താഴ്ന്ന് കാർഷിക മേഖലയെ ബാധിക്കുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. പുഴകളിലെ
ജലക്ഷാമം കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന കുടിവെള്ള പദ്ധതികളുടെ ജല സ്രോതസ്സ് പുഴകളാണ് ഇവയുടെതീരത്താണ് മിക്ക കുടിവെള്ള പദ്ധതികളും.
പ്രളയ ശേഷം ഭൂഗര്‍ഭ ജലത്തിന്റെ അളവ് പകുതിയായി താഴ്ന്നു.
പ്രളയത്തെ തുടര്‍ന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയതാണ് ജലം ഭൂമിയിലേക്ക് താഴാന്‍ തടസ്സമായത്. ഇതാടെ ഭൂഗർഭ ജലത്തിന്റെ അളവ് ഭയാനകമായ നിലയിൽ താഴ്ന്നു. കണക്കുകൾ പ്രകാരം ഭൂഗർഭ ജലം ആറ് മീറ്റർ താഴ്ന്നു.സംസ്ഥാന ഭൂജലവകുപ്പ് മാസങ്ങൾക്ക് മുമ്പ് പൂര്‍ത്തിയാക്കിയ ഭൂഗര്‍ഭജല സാന്നിധ്യ റിപ്പോര്‍ട്ടിലാണ് അപായമുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് ഭൂഗര്‍ഭജലം രണ്ടുമുതല്‍ ആറുമീറ്റര്‍വരെ താഴ്ന്നുവെന്നാണ് കണ്ടെത്തല്‍.
തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍, ആര്‍ത്താറ്റ്, എളനാട്, വടക്കേത്തറ എന്നിവിടങ്ങളിലാണ് ആറുമീറ്റര്‍ വരെ ഭൂഗര്‍ഭജലം താഴ്ന്നതായി കണ്ടെത്തിയത്. ആദ്യമായാണ് ഇത്തരത്തില്‍ ഭൂഗര്‍ഭജലം താഴുന്നത്. 14ജില്ലകളിലുമായി756കിണറുകളെയാണ് പഠനവിധേയമാക്കിയതത്രേ. ഇതില്‍ 340 കിണറുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കപ്പെട്ടവയാണ്.
അതേസമയം, തൃശൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വയനാട്ടിലെ തിരുനെല്ലി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂത്താടി, നെന്മേനി, നൂല്‍പ്പുഴ, മേപ്പാടി എന്നീ പ്രദേശങ്ങളിലും കട്ടപ്പന, നെടുങ്കണ്ടം, അഴുത, തൊടുപുഴ, എളംദേശം, ചിറ്റൂര്‍, ആലത്തൂര്‍, പട്ടാമ്പി, കോതമംഗലം, കൂത്താട്ടുകുളം, പാമ്പാക്കുട, മൂവാറ്റുപുഴ, പത്തനംതിട്ട, റാന്നി, കോയിപ്പുറം, മാവേലിക്കര, കറ്റാനം, രാമങ്കരി, നങ്ങ്യാര്‍കുളങ്ങര, മുളക്കുഴ, കാര്‍ത്തികപ്പള്ളി, മുഖത്തല, കൊട്ടാരക്കര, ചടയമംഗലം, ചിറ്റുമല ബ്ലോക്കുകളിലും കരുനാഗപ്പള്ളി നഗരസഭയിലും കടുത്ത വരള്‍ച്ചയുണ്ടാകുമെന്നാണ് മാസങ്ങൾക്ക് മുമ്പ് നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.
കടുത്തചൂടും മഴയിലെ കുറവും,
മണ്ണ് ഖനനവും, കുടിവെള്ള കമ്പനികളുടെ ജലചൂഷണവും,
കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഭൂഗര്‍ഭജലത്തിന്റെ അളവ് ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here