കോട്ടയം: വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ നാല് പേര്‍. മരിച്ചത് കാര്‍ യാത്രികരാായ ഉദയംപേരൂര്‍ മനക്കപ്പറമ്ബില്‍ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ്. വൈക്കം- എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസാണ് കാറിലിടിച്ചത്.
വൈക്കം എറണാകുളം റോഡില്‍ ചേരും ചുവട് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന 4 യാത്രക്കാരും തല്‍ക്ഷണം മരിച്ചു. ചേരും ചുവട് പാലം കയറി ഇറങ്ങി അമിത വേഗതയിലായിരുന്ന ബസ് കാറിനു മുകളിലേക്ക് ഇടിച്ചു കയറിയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
വൈക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റ് ആണ് കാര്‍ വെട്ടിപ്പൊളിച്ച്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here