Home News കേരളം ദേശീയ ഐക്യം തകർക്കുന്നു ഇ. ശ്രീധരൻ News കേരളം ദേശീയ ഐക്യം തകർക്കുന്നു ഇ. ശ്രീധരൻ By desk - January 16, 2020 1 0 Share Facebook Twitter Google+ Pinterest WhatsApp Linkedin Email Telegram പൊന്നാനി.പൗരത്വ ഭേദഗതി നിയമത്തിൽ കേരളം ദേശീയ ഐക്യം തകർക്കുകയാണെന്നു മെട്രോമാൻ ഇ. ശ്രീധരൻ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സോം പർക്കാഷ് ഇ. ശ്രീധരനെ വീട്ടിൽ സന്ദർശിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമല്ല. ഭരണഘടന എന്നത് ഇന്ത്യക്കാർക്കു മാത്രമുള്ളതാണ്. അല്ലാതെ മറ്റു രാജ്യങ്ങളിൽനിന്നു കുടിയേറി വന്നവർക്കുള്ളതല്ല. കേന്ദ്രം കൊണ്ടുവരുന്ന എന്തിനെയും എതിർക്കുകയെന്നതാണു സംസ്ഥാന സർക്കാർ നയം. ജനങ്ങളോടു ചെയ്യുന്ന കടുത്ത അപരാധമാണിത്-ശ്രീധരൻ പറഞ്ഞു.കേരളം ദേശീയ ഐക്യം തകർക്കുകയാണ്, നിയമത്തെ വളച്ചൊടിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമം മനസിലാക്കാതെയുള്ള പ്രതിഷേധമാണ് നടക്കുന്നത്. അന്യായമായി ഇന്ത്യയിലെത്തിയവർ പോവുകതന്നെ വേണം. മുസ്ലിംകളല്ല, ഹൈന്ദവർ ഉൾപ്പെടെയുള്ളവരാണ് പീഡനം അനുഭവിക്കുന്നവരെന്നും അദ്ദേഹം പറഞ്ഞു. RELATED ARTICLESMORE FROM AUTHOR വാരാഘോഷം സംഘടിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഒടിടി പ്ലാറ്റ്ഫോമും ലഭിക്കുന്ന ‘സ്മാർട്ട് പ്ലസ്’ പാക്കേജ് അവതരിപ്പിച്ച് ഡിഷ് ടിവി LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.