ഇ​ന്ത്യ​ക്കാ​രെ കൊ​ണ്ടു വ​രു​ന്ന​തി​നു​ള​ള എ​യ​ർ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ വി​മാ​നം ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള വു​ഹാ​നി​ലെ​ത്തി. ഇവിടെ ശേ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​മാ​യി വി​മാ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തും.


ആ​ദ്യ സം​ഘ​ത്തെ കൊ​ണ്ടു വ​രാ​ൻ പോ​യ ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ അ​ഞ്ചം​ഗ സം​ഘം ഈ ​വി​മാ​ന​ത്തി​ലു​ണ്ട്. ഈ ​വി​മാ​ന​ത്തി​ലെ​ത്തു​ന്ന വ​രെ​യും സൈ​ന്യം പ്ര​ത്യേ​ക സ​ജ്ജീ​ക​രി​ച്ച ക​രു​ത​ൽ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റും. ക​രു​ത​ൽ ക്യാ​മ്പു​ക​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് വി​ല​യി​രു​ത്തി​യി​രു​ന്നു.

വു​ഹാ​നി​ൽ നി​ന്നു​ള്ള 324 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​മാ​നം രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. 211 വി​ദ്യാ​ർ​ഥി​ക​ളും 110 മു​തി​ർ​ന്ന​വ​രും നാ​ല് കു​ട്ടി​ക​ളു​മാ​ണ് ആ​ദ്യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 42 മ​ല​യാ​ളി​ക​ൾ ഈ ​സം​ഘ​ത്തി​ലു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് 56 പേ​രാ​ണു​ള്ള​ത്. ഇ​വ​രെ ക​ര​സേ​ന​യും ഇ​ൻ​ഡോ ടി​ബ​റ്റ​ൻ പോ​ലീ​സും സ​ജ്ജീ​ക​രി​ച്ച ക​രു​ത​ൽ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. തി​രി​ച്ചെ​ത്തി​യ​വ​രി​ൽ 104 പേ​രെ​യാ​ണ് തെ​ക്ക് പ​ടി​ഞ്ഞാ റ​ൻ ഡ​ൽ​ഹി​യി​ലെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. മ​റ്റു​ള്ള​വ​രെ ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ലെ ക്യാ​മ്പി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഈ ​വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ ആ​രി​ൽ ത​ന്നെ​യും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഇ​ല്ലെ​ന്നാ​ണ്
വി​വ​രം.
ആ​ദ്യ വി​മാ​ന​ത്തി​ൽ ക​യ​റാ​നെ​ത്തി​യ ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ ചൈ​നീ​സ് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച​ത് സ​ങ്ക​ട​ക​ര​മാ​യി. ഇ​വ​ർ​ക്ക് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​ണ് ത​ട​യാ​ൻ കാ​ര​ണം. ശ​രീ​ര​ത്തി​ൽ വ​ലി​യ ചൂ​ടു​ണ്ടാ​യി​രു​ന്നു ഇ​വ​ർ​ക്ക്. വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here