ന്യൂഡൽഹി:  പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആർ.കെ.പച്ചൗരി (79) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) മുന്‍ അധ്യക്ഷനാണ് ഡോ. രാജേന്ദ്രകുമാര്‍ പാച്ചൗരി.
1940 ആഗസ്റ്റ് 20 – ന്‍ നൈനിറ്റാളില്‍ ജനിച്ച പാച്ചൗരി ലക്നോയിലുമ ബീഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1958 ലെ റെയില്‍വെ സ്പെഷ്യല്‍ ക്ലാസ് അപ്രന്റീസ് ബാച്ചില്‍പ്പെട്ടയാളാണ്. റെയില്‍വെ ജീവനക്കാരനായ പാച്ചൗരി പിന്നീട് അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ എം.എസിനു ചേര്‍ന്നു. 1974 ല്‍ അവിടുന്നു തന്നെ പി.എച്ച്‌.ഡിയും പൂര്‍ത്തിയാക്കി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കായി 2001- ല്‍ അദ്ദേഹത്തിന് പത്മഭൂഷന്‍ ബഹുമതി ലഭിച്ചു
2007 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം പച്ചൗരി അധ്യക്ഷനായ ഐ.പി.സി.സി. , അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന അല്‍ ഗോറുമായി പങ്ക് വെച്ചിരുന്നു. സഹപ്രവര്‍ത്തക പച്ചൗരിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ ഐ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്നും അദ്ദേഹം രാജി വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here