Home News സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റാൻ നോട്ടീസ് . News സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റാൻ നോട്ടീസ് . By desk - February 16, 2020 4 0 Share Facebook Twitter Google+ Pinterest WhatsApp Linkedin Email Telegram തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലുകൾ പൊളിച്ച് മാറ്റണമെന്ന് സമരസമിതികൾക്ക് പോലീസിന്റെ നോട്ടീസ്. വാളയാർ സമരസമിതിക്കും ഷഹിൻബാഗ് സംയുക്ത സമരസമിതിക്കുമാണ് നോട്ടീസ്. പന്തൽ പൊളിച്ച് മാറ്റില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ദില്ലിയിലെ ഷഹിൻബാഗ് സമരത്തിന് പിന്തുണ നൽകി 14 ദിവസമായി സെക്രട്ടറിയേറ്റ് മുന്നിൽ സംയുക്ത സമരസമിതി പന്തൽ കെട്ടി സമരം നടത്തുന്നത്. വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ടുള്ള സമരം 26 ദിവസവും പിന്നിട്ടു. അതീവസുരക്ഷാമേഖലയിൽ പന്തൽകെട്ടിയുള്ള സമരം രണ്ട് ദിവസത്തിൽ കൂടുതൽ അനുവദിക്കില്ലെന്നാണ് ഇരു സംഘടനകൾക്കും നൽകിയിരിക്കുന്ന നോട്ടീസിൽ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മറച്ചുള്ള പന്തൽ സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ രണ്ട് ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാണ് കൺന്റോൺമെന്റ് എസ്ഐ നൽകിയിരിക്കുന്ന നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. RELATED ARTICLESMORE FROM AUTHOR ആലുവ മുട്ടത്ത് കണ്ടെയ്നർലോറി മെട്രോ തൂണിലിടിച്ച് രണ്ട് പേർ മരിച്ചു.അപകടത്തിൽപ്പെട്ട ലോറി കാണാൻ നിർത്തിയ കാറുകളും കൂട്ടിയിടിച്ചു കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ ആദ്യ വോട്ടറായി സുരേഷ് ഗോപി.തൃശ്ശൂരുകാര് ഇത്തവണ താമര വിരിയിക്കും’- സുരേഷ് ഗോപി – LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.