കൊച്ചി: സി.കെ. ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ള ഇന്‍വര്‍ട്ടര്‍ എയര്‍ കൂളറുകളുട െപുതിയ ശ്രേണി പുറത്തിറക്കി. ഇതിന്റെ ഏറ്റവും പുതിയ ഇസിഎംടി (ഇലക്ട്രോണിക്കലി കമ്മ്യൂട്ടേറ്റഡ് മോട്ടോര്‍ ടെക്‌നോളജി) ഊര്‍ജ്ജ ഉപഭോഗത്തിലും അതുവഴി വൈദ്യുതി ബില്ലിലും 50% വരെ ലാഭം ലഭ്യമാക്കുന്നു. പുതിയ മോഡലുകള്‍ കൂട്ടിച്ചേര്‍ക്കുക വഴി എല്ലാത്തരം ആളുകളുടേയും ആവശ്യവും സ്ഥലവും പരിഗണിച്ചുകൊണ്ട് എയര്‍ കൂളര്‍ വ്യവസായത്തിലെ ഏറ്റവും വിശാലമായ ശ്രേണി തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നു.
‘ഞങ്ങളുടെ ഉത്പ്പന്നങ്ങളുടെ ഫോര്‍ട്ടോഫോളിയോയിലുടനീളം ആരോഗ്യകരവും സുരക്ഷിതവും ഊര്‍ജ്ജക്ഷമവും ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതുമായ നൂതനമായ ഉത്പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനായിട്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ഊര്‍ജ്ജ, വൈദ്യുതി ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഊര്‍ജ്ജ സംരക്ഷണത്തിന്റേയും കാര്യക്ഷമതയുടേയും ആവശ്യകത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പുതിയ ശ്രേണിയായ വൈദ്യുതി ലാഭിക്കുന്ന ഇസിഎംടി പവേര്‍ഡ് ഇവര്‍ട്ടര്‍ എയര്‍കൂളര്‍ ഈ തരത്തിലുള്ള ഒരു പുതിയ കാല്‍വെയ്പാണ്      ഓറിയന്റ് ഇലക്ട്രിക്കിന്റെ എംഡിയും സിഇഓയുമായ രാകേഷ് ഖന്ന പറഞ്ഞു,.
8 ലിറ്റര്‍ മുതല്‍ 105 ലിറ്റര്‍ വരെ വ്യത്യസ്ഥമായ ടാങ്ക് കപ്പാസിറ്റിയില്‍ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന സൗന്ദര്യാത്മക മുന്‍ഗണനകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍, ഉപയോഗ പരിതസ്ഥിതികള്‍ എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മികച്ച കാര്യക്ഷമതയുള്ള മോട്ടോര്‍, 25ശതമാനം കൂടുതല്‍ കൂളിങ്ങ് ഉറപ്പ് നല്‍കുന്ന ഡെന്‍സ് നെസ്റ്റ് സാങ്കേതികവിദ്യയുള്ള ഹണികോംബ് പാഡുകള്‍, ദൈര്‍ഘ്യമേറിയ എയര്‍ ഡെലിവറിയ്ക്ക് വേണ്ടിയുള്ള എയ്‌റോഫാന്‍ ടെക്‌നോളജിയോട് കൂടിയ ഫാന്‍ബ്ലേഡുകള്‍, ഓട്ടോഫില്‍ പ്രവര്‍ത്തനം, ഈര്‍പ്പനിയന്ത്രണവും കൊതുക് നിയന്ത്രണ സവിശേഷതകള്‍ എന്നിവ ഓറിയന്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കൂളറിന്റെ ചില പ്രധാന സവിശേഷതകളാണ്. ഓറിയന്റ് സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അലക്‌സാ, ഗുഗിള്‍ അസിസ്റ്റന്റ്  എന്നിവയിലൂടെ  ശബ്ദ സന്ദേശം ഉപയോഗിച്ചും നിയന്ത്രണ സൗകര്യം വര്‍ദ്ധിപ്പിക്കുന്ന ഐഓടി സാങ്കേതിക വിദ്യ തിരഞ്ഞെടുത്ത മോഡലുകളില്‍ ലഭ്യമാണ്. 5190 രൂപയിലാണ് ഓറിയന്റ് എയര്‍ കൂളറുകളുടെ വില ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here