തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് റൂട്ട് മാറി ഓടിയ സ്വകാര്യബസ് പിടിച്ചെടുത്ത കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ഡിടിഒയെയാണ് കസ്റ്റഡിയിലെടുത്തത്. പ്രൈവറ്റ് ബസ് വിട്ടുകൊടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു, ബസ് വിട്ടുകൊടുക്കാത്തതാണ് പൊലീസ് നടപടിയ്ക്ക് കാരണമെന്ന് ജീവനക്കാര്‍ ആരോപിച്ചു.തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍ നി​ന്നു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സി​റ്റി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു. 
പൊലീസിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടു. കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ഫോ​ര്‍​ട്ട് ​പൊലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.
മണ്ണന്തലയിൽ നിന്നു കിഴക്കേകോട്ടയിലേക്കു പെർമിറ്റ് ഉള്ള സ്വകാര്യ ബസ് ഉത്സവകാലത്തിരക്കു മുതലാക്കാൻ ആറ്റുകാലിലേക്കു ബോർഡ് വച്ചു സർവീസ് നടത്തിയതാണ് ഡിടിഒ തടഞ്ഞത്. സ്വകാര്യ ബസ് തടയാൻ ഡിടിഒയ്ക്ക് അധികാരമില്ലെന്നും അതു സർക്കാർ നോക്കിക്കൊള്ളുമെന്നും പൊലീസ് പറഞ്ഞതായി കെഎസ്ആർടിസി ജീവനക്കാർ ആരോപിച്ചു. ഡിടിഒയെ ലോക്കപ്പിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here