തിരുവനന്തപുരത്തെ യാഗശാലയാക്കി ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്രശ്രീകോവിലിൽ നിന്നും തന്ത്രി തെക്കേറ്റത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരൻ വാസുദേവ നമ്പൂതിരിപ്പാട് പകർന്നു നൽകിയ ദീപം മേൽ‌ശാന്തി പി.ഈശ്വരൻ നമ്പൂതിരി വലിയ തിടപ്പള്ളിയിലെയും ചെറിയ തിടപ്പള്ളിയിലെയും അടുപ്പിലേക്ക് പകർന്നു. അവിടെ നിന്ന് കീഴ്‌ശാന്തിമാർ പാട്ടുപുരയ്ക്ക് മുന്നിൽ ഒരുക്കിയിരിക്കുന്ന പണ്ടാര അടുപ്പിലേക്ക് 10-20 ഓടെ തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. പൊങ്കാലയ്ക്ക് തുടക്കമായെന്ന സൂചനകളോടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങിത്തുടങ്ങിയതോടെ ക്ഷേത്രപരിസരത്തുൾപ്പെടെ ഭക്തർ പൊങ്കാലയിട്ടുതുടങ്ങി. നഗരത്തിലെ 32 വാർഡുകളിലുൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശത്തെ വീടുകളിലും തെരുവിലും ഭക്തർ പൊങ്കാലയിടുന്നുണ്ട്. ഏകദേശം 40 ലക്ഷം ആളുകൾ പൊങ്കാലയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്.ഒരോ വർഷവും ഭക്തരുടെ തിരക്ക് എറി വരികയാണ്.

ഭർത്താവായ കോകിലനെ വധിച്ചതിൽ രൗദ്രഭാവം പൂണ്ട കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുകകയും. ഈ വിജയത്തിനു ശേഷം രൗദ്രഭാവത്തിൽഎത്തുന്നകണ്ണകി ദേവിയെ ഭക്തർപൊങ്കാല സമർപ്പിച്ച് സ്വീകരിച്ചു എന്നാണ് ഐതിഹ്യം

ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. പൊങ്കാല നിവേദിക്കുന്നതിന് 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. ഈ സമയം ആകാശത്തു നിന്ന് ഹെലികോപ്ടറിൽ പുഷ്പവൃഷ്ടിയും നടക്കും ഇതോടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമാകും

LEAVE A REPLY

Please enter your comment!
Please enter your name here