കളമശ്ശേരി.മെഡിക്കൽ കോളേജിൽ നിന്നും കൊറോണ നിരീക്ഷണത്തിലിരുന്നരോഗി ചാടിപ്പോയ സംഭവം വാർത്തയാക്കിയതിനാണ് ജന്മഭൂമി ലേഖകന്റെ മൊബൈൽ ഫോൺ കളമശ്ശേരി പോലീസ് പിടിച്ചെടുത്തത്.വാർത്തയുടെ ഉറവിടം തേടിയാണ് പോലീസിൻ്റെ ഈ കാടത്തം. സംഭവത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകരുടെ ഇപ്പോഴത്തെ തൂലികയും, പടവാളുമെല്ലാം മൊബൈൽ ഫോണുകൾ ആണ്. അത് പിടിച്ചെടുക്കാൻ പോലീസിന് അധികാരമില്ല. വാർത്ത ഒരോ പ്രവർത്തകനും കണ്ടെത്തുന്നതാണ് അതിൻ്റെ ഉറവിടം വെളുപ്പെടുത്തണ്ട ആവശ്യം ഇത്തരം കാര്യങ്ങളിൽ ഇല്ല. ഇക്കാര്യത്തിൽ ആശുപത്രിയിൽ നിന്ന് പുറത്ത് പോയ രേഖയാണ് വാർത്ത യാ യത്. ഇത് പുറത്ത് പോയത് എങ്ങിനെ എന്ന് കണ്ടെത്തേണ്ടത് പേലീസും, വകുപ്പു മേധാവികളുമാണ്.അങ്ങനെ എങ്കിൽ നിത്യവും മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടികൂടുവാനേ പോലീസിന് നേരം കാണൂ.പോലീസിൻ്റെ ഈ കാടത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധ നടപടിക്ക് കെ.ജെ.യു.തയ്യാറാക്കും

LEAVE A REPLY

Please enter your comment!
Please enter your name here