കൊച്ചി: എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകാനായി ലോറിയിൽ സൂക്ഷിച്ചിരുന്ന ആശുപത്രി മാലിന്യം പിടികൂടി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ശുചിത്വ പരിപാടികള്‍ ശക്തമായി നടപ്പിലാക്കി വരുമ്പോൾ മാലിന്യങ്ങൾ അലക്ഷ്യമായി കൊണ്ടു പോകുന്നതിനെതിരെ ശക്തമായ നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാധാരണ മാലിന്യത്തിനപ്പുറം ആതീവ ഗുരുതരമായ രോഗാണുബാധിത മാലന്യങ്ങള്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെ രാത്രിയുടെ മറവില്‍ കൊണ്ടുപോവുന്ന രീതിക്കെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടു.

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായതോടെയാണ് നാട്ടുകാര്‍ ലോറി പരിശോധിച്ചതും പിടികൂടിയതും. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ശുചിത്വ പരിപാടികള്‍ വിപുലമാക്കുമ്പോള്‍ ഇത്തരത്തില്‍ മാലിന്യം അലക്ഷ്യമായി കൊണ്ടു പോകുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഈ ലോറി കഴിഞ്ഞ നാല് ദിവസമായി പെരുമ്പാവൂര്‍ ഇ.വി.എം. തീയേറ്ററിന് എതിര്‍ വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി. ബദറുദ്ദീന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ലോറി പരിശോധിച്ചതോടെയാണ് ആശുപത്രി മാലിന്യമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസെത്തി. വണ്ടി നമ്പര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തി. ഏതൊക്കെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യമാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാനായി ഉടമയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബ്രേക് ദ ചെയ്ന്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ ചില ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെയാണ് ഇത്തരം നിയമവിരുദ്ധ നടപടികള്‍ നടക്കുന്നതെന്ന ആക്ഷേപം പരക്കേയുണ്ട് . നിലവിലെ സാഹചര്യത്തില്‍ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ലോറി ഉടമക്കും ഡ്രൈവര്‍ക്കുമെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here