കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി കാ​ർ പാ​ർ​ക്ക് ചെ​യ്തു എന്നാരോപിച്ച് 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ൽ മൂ​ന്നു സിവിൽ പോലീസുദ്യോഗസ്ഥരെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മു​ള​വു​കാ​ട് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ കെ.​കെ. ഷി​ബു, സി​പി​ഒ​മാ​രാ​യ ദി​ലീ​പ്, സ​തീ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. പ​റ​വൂ​ർ തു​രു​ത്തി​ക്കാ​ട്ട് ടി.​എ​സ്. സു​ബി​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ കെ.​പി. ഫി​ലി​പ്പാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.
ജ​നു​വ​രി ഏ​ഴി​ന് രാ​ത്രി 8.30ന് ​ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി കാർപാ​ർ​ക്ക്
ചെ​യ്ത​തി​ന് പി​ഴ​യാ​യി 10,000 രൂ​പ​യാ​ണ് ഷി​ബു ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​നി​താ സു​ഹൃ​ത്തു​മൊ​ത്ത് ചേ​രാ​നെ​ല്ലൂ​ർ​ക്ക് പോ​കു​ന്ന​തി​നി​ടെ മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ലം ടോ​ൾ പ്ലാ​സ ക​ഴി​ഞ്ഞ് റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി. ഈ ​സ​മ​യ​ത്താ​ണ് ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി​യ​ത്. മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും എ​ഴു​തി വാ​ങ്ങി. മു​ഴു​വ​ൻ തു​ക​യും ഇ​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സു​ബി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 3,000 രൂ​പ നി​ർ​ബ​ന്ധി​ച്ച് വാ​ങ്ങി പ​റ​ഞ്ഞു വി​ട്ടു. രാ​ത്രി ഫോ​ണി​ൽ വി​ളി​ച്ച് ബാ​ക്കി 7,000 രൂ​പ​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്ത​ണ​മെ​ന്നും ഷി​ബു ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വ​ദി​വ​സം രാ​ത്രി ജി.ഡി ചാർജായിരുന്ന ഷി​ബു​വി​ ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്നു​വെ​ന്ന ഫോൺ വ​ന്നു​വെ​ന്ന് പ​റ​ഞ്ഞ് പണം വാങ്ങാനായിസ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​റ​ങ്ങി.
ഈ ​അ​റി​യി​പ്പ് വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്ന് എ​സി​പി കെ. ​ലാ​ൽ​ജി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സു​ബി​നെ​യും സു​ഹൃ​ത്തി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം വാ​ങ്ങി​യ​തെ​ന്നും ഇ​ത് ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. വാ​ഹ​നം പ​രി​ശോ​ധി​ച്ച​ത് അ​ന​ധി​കൃ​ത​മാ​യി​ട്ടാ​ണ്. പോ​ലീ​സു​കാ​രു​ടെ ന​ട​പ​ടി സേ​ന​യു​ടെ അ​ന്ത​സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നാണ് എ​സി​പി​യു​ടെ റി​പ്പോർട്ട് എന്നറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here