മനില: കൊറോണ പടരുന്നതിനിടെ ഫിലിപ്പീന്‍സ്് മനിലയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. വിദ്യാര്‍ഥികളെ വിമാനത്താവളത്തില്‍ തിരിച്ചുകയറ്റി. ഇന്ത്യന്‍ എംബസി ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. അതേസമയം, മടക്കയാത്രയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

കഴിഞ്ഞ രണ്ടു ദിവസമായി മലയാളികളടക്കം നൂറിലധികം വിദ്യാര്‍ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ എംബസി വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുകയും വിദ്യാര്‍ഥികളെ തിരികെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here