ആലുവ :പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനത്തിൽ നിന്നും പിന്മാറണം അൻവർ സാദത്ത് എം എൽ എ 
പലചരക്കും, പച്ചക്കറിയും ഉൾപ്പെടെയുള്ള അവിശ്യ സാധനങ്ങൾക്ക് കൃത്രിമമായ വിലക്കയറ്റം സൃഷ്ട്ടിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപന രീതിയാണ് ചില കൂട്ടർ ഇതിലൂടെ നടത്തുന്നത്. ഈ വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനെയും, കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽ കുമാറിനെയും ഫോണിൽ വിവരം അറിയിച്ചിട്ടുണ്ട് എന്ന് എം എൽ എ പറഞ്ഞു.  ഇതിൽ ഇടപെടാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം എൽ എ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here