താനൂര്‍(മലപ്പുറം): കിണര്‍ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ രണ്ടു​പേര്‍ മണ്ണിനടിയില്‍ അക​പ്പെട്ടു. മലപ്പുറം ജില്ലയിലെ താനൂര്‍ മൂലക്കലിലാണ്​ സംഭവം.താനൂർ മുക്കോല വേലായുധൻ (60) അച്യുതൻ (63) എന്നിവരാണ് മരിച്ചത്.

രാവിലെ 8.20 ഓടെയാണ്​ അപകടം. നിര്‍മാണം ഏതാണ്ട്​ പൂര്‍ത്തിയായ കിണറ്റില്‍ നാലുഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീഴുകയായിരുന്നു. സംഭവമറിഞ്ഞ ഉടന്‍ പൊലീസും ഫയര്‍ഫോഴ്​സും സ്​ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു എങ്കിലും ഇരുവരെയും കണ്ടെത്താനാവാത്തതിനാൽ ജെ.സി.ബി.ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here