തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍ഗോഡ് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 3, കൊല്ലം 2, കോട്ടയം , ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്.  രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലുകളിൽ  കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോട് ഒന്ന് വീതം.

LEAVE A REPLY

Please enter your comment!
Please enter your name here