തിരുവനന്തപുരം: സിപിഐഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി കെ കുഞ്ഞനന്തന്‍ (73)അന്തരിച്ചു. . വയറിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ടി​പി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജാ​മ്യ​മെ​ടു​ത്താ​ണ് ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്. കേ​സി​ലെ പ​തി​മു​ന്നാം പ്ര​തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2012 ജൂ​ലൈ 23ന് ​കീ​ഴ​ട​ങ്ങി​യ കു​ഞ്ഞ​ന​ന്ത​ന്‍ 2014 ജ​നു​വ​രി​യി​ലാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. സി​പി​എം പാ​നൂ​ർ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

ഗൂ​ഢാ​ലോ​ച​ന കേ​സി​ലാ​ണ് കു​ഞ്ഞ​ന​ന്ത​നെ വി​ചാ​ര​ണ കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​ടു​ത്തി​ടെ അ​നാ​രോ​ഗ്യം മൂ​ലമാണ് കേ​ര​ള ഹൈ​ക്കോ​ട​തി മൂ​ന്ന് മാ​സ​ത്തേ​ക്ക് അദ്ദേഹത്തിന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here