കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 21 പേർക്ക് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചിരുന്നു. 825 പേരുടെ പരിശോധനാഫലം ജില്ലയിൽ ലഭിക്കാനുണ്ട്

തൃശൂർ : ജില്ലയില്‍ ശനിയാഴ്ച (ജൂൺ 13 ന്) കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് 4  പേർക്ക്.

ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് വന്ന പൂക്കോട് സ്വദേശിയായ മുപ്പത്തിയേഴുകാരൻ ) ജൂൺ ഒന്നിന് ബഹ്റിനിൽ നിന്നു വന്ന നാല്പത്തിരണ്ടുകാരി, ജൂൺ നാലിന്  രാജസ്ഥാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശിയായ നാല്പത്തെട്ടുകാരൻ, ജൂൺ ഒന്നിന്  റിയാദിൽ നിന്ന് വന്ന ചേലക്കര സ്വദേശിയായ ഇരുപത്താറുകാരൻ  എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് 19 രോഗം സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത് തൃശൂർ  സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു.

വീടുകളില്‍ 12,440 പേരും ആശുപത്രികളില്‍ 195പേരും ഉള്‍പെടെ ആകെ 12635 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജൂൺ 13  ശനിയാഴ്ച 14 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു .

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 21 പേർക്ക് സമ്പർക്കം മൂലം ഉയർന്ന സാഹചര്യത്തിൽ 825 പേരുടെ പരിശോധനാഫലം ജില്ലയിൽ ലഭിക്കാനുണ്ട്.

ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 9 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. .ഇതുവരെ ആകെ അസുഖബാധിതരായ 58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.ജൂൺ 13  ശനിയാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 853 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 864 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടർന്ന്  പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.
ജൂൺ 13  ശനിയാഴ്ച 350 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചു..ഇതുവരെ ആകെ 5,284 സാമ്പിളുകളാണ് പരിശോധനയ്ക്ക അയച്ചിട്ടുള്ളത്,ഇതില്‍ 4,459 സാമ്പിളുകളുടെ പരിശോധന ഫലം വന്നു.

ഇനി 825 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട് .സെന്‍റിനല്‍ സര്‍വൈലന്‍സിന്റെ  ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്‍െറ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നത്തിന്റെ ഭാഗമായി  1915 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു
ജൂൺ 13  ശനിയാഴ്ച 1067 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്കു  വന്നിട്ടുള്ളത്.ഇതുവരെ ആകെ 36377 ഫോണ്‍ വിളികള്‍ ആണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക വന്നിട്ടുള്ളത്.

186 പേര്‍ക്ക സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ്ങ് നല്‍കി. ജൂൺ 13  ശനിയാഴ്ച  റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലുമായി 560 പേരെ ആകെ സ്ക്രീന്‍ ചെയ്തു.

കോവിഡ് രോഗികളെ  നെഞ്ചുരോഗാശുപത്രിയിലേക്ക് മാറ്റി

ഗവ.മെഡിക്കൽ കോളേജ് കോവിഡ് ബ്ളോക്കിൽ നിന്നും  19  രോഗികളെ പുതിയ കോവിഡ് ആശുപത്രിയായ  മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലാത്ത രോഗികളെയാണ് മാറ്റിയത്.മാറ്റിയ രോഗികളുടെ ചികിത്സയും മെഡിക്കൽ കോളേജിന്റെ മേൽനോട്ടത്തിൽ നടത്തും.ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത്തരം രോഗികളെ മെഡിക്കൽ കോളേജിൽ തിരികെ പ്രവേശിപ്പിക്കും. എൺപത് രോഗികളെ കിടത്താനുള്ള സൗകര്യമാണ് ഇ.എസ്.ഐയിൽ ഒരുക്കിയിട്ടുള്ളത്.

കോവിഡ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി

മെഡിക്കൽ കോളേജിൽ പ്ളാസ്മ തെറാപ്പി ചികിത്സ നൽകിയ കോവിഡ് രോഗിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.വെന്റിലേറ്ററിൽ കഴിയുന്ന ഡെൽഹിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശിയായ 51 കാരനാണ് പ്ളാസ്മ തെറാപ്പി നൽകിയത് .ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചെങ്കിലും ഇയാൾ അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല .

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാണ് പ്ളാസ്മ നൽകുന്നത്.മെഡിക്കൽ കോളേജിൽ അടുത്തിടെ നടപ്പിലാക്കിയ അഫ്റസിസ് സംവിധാനം ഉപയോഗിച്ചാണ് പ്ളാസ്മ നൽകിയത്.ഇരുപത് ലക്ഷം മുടക്കി ജർമ്മനിയിൽ നിന്നാണ് രക്തത്തിൽ നിന്നും പ്ളാസ്മ വേർതിരിച്ചെടുക്കുന്ന ഈ യന്ത്രമെത്തിച്ചത്.

കോവിഡ് മുക്തനായ ആളാണ് രോഗിക്ക് പ്ളാസ്മ നൽകിയത്. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെയും അനസ്തീഷ്യ വിഭാഗത്തിലെയും ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് പ്ളാസ്മ തെറാപ്പി നടത്തിയത്.ഞായറാഴ്ചയും പ്ളാസ്മ നൽകും. വരും ദിവസങ്ങളിൽ രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളേജ് അധികൃതർ.

LEAVE A REPLY

Please enter your comment!
Please enter your name here