ĺ

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. തൃശൂർ അത്താണി കുന്നത്തു പീടി കയിൽ സബീർ (36) ആണ് പെരുമ്പാവൂരിൽ പിടിയിലായത്. ഇരുപതോളം കേസിലെ പ്രതിയാണ് ഇയാൾ .

അല്ലപ്രയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉടമയ്ക്ക് സംശയം തോന്നി പോലിസിനെ അറിയിക്കുകയായിരുന്നു . പോലിസ് വരുന്നതറിഞ്ഞ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലിസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. ഇതിനു മുമ്പ് സമാന രീതിയിൽ തട്ടിപ്പു നടത്തിയ ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് ലോക്ഡൗണിന് മുമ്പാണ് പുറത്തിറങ്ങിയത്.

എസ്.എച്ച്.ഒ ജയകുമാർ, എസ്.ഐ റിൻസ് തോമസ്, എ.എസ്.ഐ രാജേന്ദ്രൻ, രാജു ജേക്കബ്ബ്, സി പി.ഒ പ്രജിത്, നിഖിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here