എറണാകുളം റൂറൽ ജില്ലയിലെ പോലിസ് വാളൻറിയേഴ്സിന് ജില്ലാ പോലിസ് വായ്പാ സഹകരണ സംഘം പ്രത്യക ഓവർക്കോട്ട് സമ്മാനിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് ബെന്നി കുര്യാക്കോസിൽ നിന്ന് ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഓവർക്കോട്ടുകൾ ഏറ്റുവാങ്ങി. സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. റാഫി, കെ.പി.ഏ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ജെ. ഷാജിമോൻ, എം.വി.സനിൽ, അജിത് കുമാർ, തുടങ്ങിയവർ പങ്കെടുത്തു. 600 ഓളം സന്നദ്ധ പ്രവർത്തകരാണ് വോളൻറിയറാകാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർക്ക് പ്രത്യേക പരിശീലനം നൽകി. സ്റ്റേഷനുകളിൽ ബൈക്ക് പട്രോളിംഗ് സംഘത്തിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പോലിസിനൊപ്പം ഹോം ക്വാറന്റൈൻ സന്ദർശനത്തിലും ഇവരുണ്ട്. റൂറൽ ജില്ലയിലെ 34 പോലിസ് സ്റ്റേഷനുകളിലും വളൻറിയേഴ്സ് നന്നദ്ധരായി സേവന പ്രവർത്തനത്തിന് പോലിസിനൊപ്പമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here