മലപ്പുറം: ചാര്‍ട്ടേഡ് വിമാനത്തിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് കരിപ്പൂരില്‍ നാല് പേര്‍ അറസ്റ്റില്‍. ഗള്‍ഫില്‍ നിന്നുള്ള രണ്ട് വിമാനങ്ങളിലായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചവരെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.

ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണ്ണം കുഴമ്പു രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

ദുബായില്‍ നിന്നും വന്ന ഫ്‌ളെ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നാണ് മറ്റ് മൂന്ന് യാത്രക്കാരെയും പിടികൂടിയത്. ഇവരും മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് പേരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here