മും​ബൈ: ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ ചൈ​നീ​സ് ക​രാ​റു​ക​ൾ മ​ര​വി​പ്പി​ച്ച് മ​ഹാ​രാ​ഷ്ട്ര. മൂ​ന്ന് ചൈ​നീ​സ് ക​ന്പ​നി​ക​ളു​മാ​യി ഒ​പ്പു​വ​ച്ച 5,000 കോ​ടി​യു​ടെ ക​രാ​റു​ക​ളാ​ണ് മ​രി​വി​പ്പി​ച്ച​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നു സം​സ്ഥാ​ന വ്യ​വ​സാ​യ മ​ന്ത്രി സു​ഭാ​ഷ് ദേ​ശാ​യ് പ​റ​ഞ്ഞു.

മാ​ഗ്ന​റ്റി​ക് മ​ഹാ​രാ​ഷ്ട്ര 2.0 നി​ക്ഷേ​പ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​പ്പു​വ​ച്ച ക​രാ​റു​ക​ളാ​ണ് മ​ര​വി​പ്പി​ക്കാ​ന്‍ ഉ​ദ്ധ​വ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യും ചൈ​നീ​സ് ക​ന്പ​നി​ക്ക് ന​ൽ​കി​യ ക​രാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ​യാ​ണ് റെ​യി​ൽ​വേ ക​രാ​ർ റ​ദ്ദാ​ക്കി​യ​ത്.

ചൈ​നീ​സ് ക​മ്പ​നി​ക​ളു​മാ​യി കൂ​ടു​ത​ല്‍ ക​രാ​റു​ക​ള്‍ ഒ​പ്പു​വ​യ്ക്ക​രു​തെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​താ​യും സു​ഭാ​ഷ് ദേ​ശാ​യ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here