ഡൽഹി:കോൺഗ്രസിന്റെ പ്രചാരണങ്ങൾ അസംബന്ധവും വാചക കസർത്തും ആണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് വിമർശനങ്ങളോട് പ്രതികരിച്ച ബിജെപി അധ്യക്ഷന്‍ വിമർശനം നടത്തുന്നവർ യോഗ്യതയിലേക്ക് തിരിഞ്ഞ് നോക്കണം എന്ന് ആവശ്യപ്പെട്ടു. 43,000 ചതുരശ്ര കിലോമീറ്റർ ചൈനക്ക് വിട്ടുകൊടുത്ത കോൺഗ്രസാണോ ബിജെപിക്ക് നിർദേശങ്ങൾ നൽകാനിറങ്ങിയിരിക്കുന്നത് എന്നാണ് ജെപി നദ്ദ കോൺഗ്രസിനോട് തിരിച്ചു ചോദിച്ചത്.

മൻമോഹൻ സിംഗിന്റെ ഭരണകാലത്താണ് ഏറ്റവും അധികം ഭൂമി ചൈന കൈപിടിയിലാക്കിയത് . ഇക്കാര്യത്തിൽ മൻമോഹൻ സിംഗിന്റെ നിലപാട് വാചക കസർത്താണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കുറ്റപ്പെടുത്തി. സൈന്യത്തെ തുടർച്ചയായി അപമാനിക്കുന്നതും അവരുടെ ധൈര്യത്തെ ചോദ്യം ചെയ്യുന്നതും നിർത്തണം. ദേശീയ ഐക്യപ്പെടലിന്റെ അർത്ഥം മനസിലാക്കി പെരുമാറണം. യുപിഎ ഭരണകാലത്ത് സൈന്യത്തോട് അനാദരവ് കാണിക്കുകയാണുണ്ടായതെന്നും നദ്ദ പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിയെ വിമർശിച്ചിരുന്നു.രാജ്യസുരക്ഷയും ഇന്ത്യൻ പ്രദേശങ്ങളിലെ പരമാധികാരവും അടിയറവ് വെയ്ക്കരുതെന്ന പരാമർശവുമായി മൻമോഹൻ സിങിനെ അനുകൂലിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക വക്താവായ രൺദീപ് സിംഗ് സുർജേവാലയും രാഹുൽ ഗാന്ധിയും രംഗത്തു വരികയും ചെയ്തു.ഇതിനെ തുടർന്നാണ് കോൺഗ്രസിനെതിരെ ജെ.പി നദ്ദ ആഞ്ഞടിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here