ആലപ്പുഴ: എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി . എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ കെ മഹേശനെയാണ് മാരാരികുളം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്.

 

ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചു വന്നപ്പോഴാണ് ഓഫീസിനുള്ളിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഇദ്ദേഹം. വെള്ളാപ്പള്ളി നടേശനും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹവും പ്രവർത്തിച്ചിരുന്നത്
ദീര്‍ഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളുംംവഹിച്ചിരുുന്നു.ബി.ഡി.ജെ.എസ്.സംസ്ഥാന സെക്രട്ടറിയും ആയിരുന്നു

മഹേശന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് ലഭിച്ചതായും പോലീസ് പറഞ്ഞു . എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നുമവർ കൂട്ടിച്ചേർത്തു. അതേസമയം മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപെട്ടാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യയെന്ന് ആരോപണമുയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here