തൃശൂർ: മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി. ചാവക്കാട് നഗരസഭ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് എന്നിവ പൂർണ്ണമായും തൃശൂർ കോർപ്പറേഷനിലെ 24,25,26,27, 31,33 ഡിവിഷനുകളുമാണ് സോണിൽ നിന്ന് ഒഴിവാക്കിയത്.എന്നാൽ, ജൂൺ 21, 24 തീയതികളിൽ കണ്ടെയ്ൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ച 5 തദ്ദേശ സ്ഥാപന പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോൺ ആയി തുടരും. തൃശൂർ കോർപ്പറേഷനിലെ 3,32,35,36,39,48,49 ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിലെ 7,8,11,15,19,20 ഡിവിഷനുകൾ, കാട്ടകാമ്പാൽ പഞ്ചായത്തിലെ 6,7,9 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ 14,15,16 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14,15 വാർഡുകൾ എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോൺ ആയി തുടരും. ഇവിടങ്ങളിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കോടതി, ദുരന്തനിവാരണ ജോലിയിൽ ഏർപ്പെട്ടിട്ടുള്ള സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്. ബാങ്കിംഗ് സ്ഥാപനങ്ങൾ ഉച്ചക്ക് 2 മണി വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം എന്നും ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here