ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ൽ സ്വ​ർ​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​എ​ഇ എം​ബ​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്ക് ആ​രാ​ണു കാ​ർ​ഗോ അ​യ​ച്ച​തെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലെ കാ​ര്യാ​ല​യം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്യു​ക മാ​ത്ര​മ​ല്ല, യു​എ​ഇ​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കി​യെ​ന്നും ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ കാ​ര്യാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും സ്ഥാ​ന​പ​തി കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here