മലപ്പുറം: സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു പൊന്നാനി ട്രഷറി അടച്ചു. തിരൂരങ്ങാടി നഗരസഭാ ഓഫീസും അടച്ചു. ഇവിടുത്തെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്ക്, താനൂർ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തിൽ 3, 4, 5 വാർഡുകൾ, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 21 ാം വാർഡുകളിൽ ജില്ലാഭരണകൂടം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി.