തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​രമായ സാ​ഹ​ച​ര്യ​ത്തിൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം. മേഖലയിൽ 600 പേ​രു​ടെ സാം​പി​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 120 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെന്ന് സ്ഥിരീകരിച്ചു.

പൂ​ന്തു​റ​യി​ൽ മ​ത്സ്യ വ്യാ​പാ​രി​ക്കാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ന്യാ​കു​മാ​രി​യി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​യാ​ള്‍​ക്ക് രോ​ഗം ബാ​ധി​ച്ച​ത്. ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍, ജോ​ലി ചെ​യ്ത പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ആ​ര്യ​നാ​ടും പ്ര​ശ്‌​നം ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഡോ​ക്ട​റും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യും ഉ​ള്‍​പ്പ​ടെ ആ​റു​പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച​ത്

LEAVE A REPLY

Please enter your comment!
Please enter your name here