കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി റ​മീ​സി​നെ​യാ​ണു ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

പു​ല​ർ​ച്ചെ മ​ല​പ്പു​റ​ത്തെ വീ​ട്ടി​ൽ എ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ​ന്ദീ​പി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് റ​മീ​സി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

സ്വ​ർ​ണ്ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ​താ​ണെ​ന്നാ​ണ് വി​വ​രം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ നി​ക്ഷേ​പം, സ്വ​പ്ന സു​രേ​ഷി​നും സ​ന്ദീ​പ് നാ​യ​ർ​ക്കും ഇ​തി​ലു​ള്ള പ​ങ്ക് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് റ​മീ​സി​ൽ​നി​ന്നു ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കു​ക.
നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ് റമീസ്. രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകള്‍ ഗ്രീന്‍ചാനല്‍വഴി കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്.
കേ​സി​ൽ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും എ​ൻ​ഐ​എ ബം​ഗ​ളു​രു​വി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ മു​ൻ കോ​ണ്‍​സ​ലേ​റ്റ് ജീ​വ​ന​ക്കാ​രാ​യി​രു​ന്ന സ​രി​ത്ത് കു​മാ​ർ ഒ​ന്നാം പ്ര​തി​യും സ്വ​പ്ന സു​രേ​ഷ് ര​ണ്ടാം പ്ര​തി​യു​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here