ചണ്ഡിഗഡ്: കാമുകിയുടെ മുഖത്ത് യുവാവ് സാനിട്ടൈസര്‍ ഒഴിച്ച് തീ കൊളുത്തി. ചണ്ഡിഗഡിലാണ് സംഭവം. സംഭവത്തില്‍ ബുറൈല്‍ സ്വദേശിയായ നരേഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാണ് ഇയാള്‍ കാമുകിയെ ആക്രമിച്ചത്.

ചണ്ഡിഗഡിലെ ഒരു ഫ്‌ളാറ്റില്‍ ഇരുവരും ഒരുമിച്ചായിരുന്നു താമസം. യുവതിയോട് നരേഷ് 2000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാനാവില്ലെന്ന് യുവതി പറഞ്ഞു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് യുവതിയുടെ മുഖത്ത് സാനിട്ടൈസര്‍ ഒഴിച്ച് യുവാവ് തീ കൊളുത്തിയത്. സാരമായി പരിക്കേറ്റ യുവതിയെ പിന്നീട് അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയ്ക്ക് 20 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പണം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാറുള്ളതായി യുവതി പൊലീസിന് മൊഴി നല്‍കി. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here