കണ്ണൂര്‍ : കൂത്തുപറമ്പിലെ ഫയര്‍‌സ്റ്റേഷന്‍ അടച്ചു. ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഫയര്‍‌സ്റ്റേഷന്‍ അടച്ചു പൂട്ടിയത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ മട്ടന്നൂര്‍, പാനൂര്‍, തലശ്ശേരി ഫയര്‍ഫോഴ്‌സിന്റെ സേവനം മേഖലയില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂത്തു പറമ്പിലെ നാല് ജീവനക്കാര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം വരെ ജോലിക്കെത്തിയിരുന്നു. നാല് ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 44 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഫയര്‍‌സ്റ്റേഷനിലെ നാല് ജീവനക്കാര്‍ക്ക് പുറമേ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പ്‌സിലെ 10 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 11 പേര്‍ക്കും, വിദേശത്തു നിന്നും എത്തിയ ഒന്‍പത് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here