കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയില്‍ സിനിമ അസോസിയറ്റ് ഡയറക്ടര്‍ പള്ളുരുത്തി കമ്പത്തോടത്ത് വീട്ടില്‍ രാഹുല്‍ ചിറയ്ക്കലിനെതിരെ (32) എളമക്കര പൊലീസ് കേസെടുത്തു.
രണ്ടുവര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് അടുപ്പത്തിലായത്. വിവാഹവാഗ്ദാനം നല്‍കിയശേഷം പലപ്പോഴായി ആറുലക്ഷം രൂപയുടെ സാധനങ്ങളും ഇയാള്‍ വാങ്ങിയെടുത്തു. ഐ ഫോണ്‍, ലാപ്‌ടോപ് എന്നിവ തട്ടിയെടുത്തതായും രാഹുലിന്റെ അമ്മയുടെ പിറന്നാളിന് സ്വര്‍ണത്തിന്റെ കമ്മല്‍ വാങ്ങിപ്പിച്ചതായും പരാതിയിലുണ്ട്. രാഹുലിനായി അന്വേഷണം ആരംഭിച്ചതായി എളമക്കര എസ്.എച്ച്‌.ഒ ഡി.ദീപു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here