•  ‘കൊച്ചി: സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എൻഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡി. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും ഉച്ചയോടെഎൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപ് നായരെയും കോടതിയിൽ ഹാജരാക്കിയശേഷം മാത്രമേ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് എൻഐഎ കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവരെ കോടതിയിലെത്തിച്ചത്. സ്വർണക്കടത്ത് നടത്തിയത് ജ്വല്ലറികൾക്കു വേണ്ടിയല്ലെന്നും ഭീകര പ്രവർത്തനത്തിനു വേണ്ടിയാണെന്നും എൻഐഎ കോടതിയിൽ അറിയിച്ചു. പ്രതികൾ യുഎഇ കോൺസുലേറ്റിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വാദമുയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here