ആലുവ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ തോട്ടക്കാട്ടുകര സെമിനാരിപ്പടി പല്ലേരിക്കാട് വീട്ടിൽ സരസ്വതി കൃഷ്ണൻ (78) മരിച്ചു. കഴിഞ്ഞ അഞ്ചിന് വീട്ടിൽ വച്ചാണ് പൊള്ളലേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ചയാണ് മരിച്ചത്.
ചൊവ്വാഴ്ച കൊവിഡ് ടെസ്റ്റിനും പോസ്റ്റ്മാർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൈകിട്ട് നാലിന് തോട്ടക്കാട്ടുകാര എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിക്കും. അവിവാഹിതയായിരുന്നു.