തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ തന്നെ 42 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ചവരിൽ 135 പേർ വിദേശത്തുനിന്നും 98 പേർ മറ്റു സംസ്ഥാ നങ്ങളിൽനിന്നും വന്നവരാണ്. 15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ഇതുകൂടാതെ ബിഎസ്എഫ്, ഐടിബിപി എന്നിവിടങ്ങളിലെ ഓരോ ജവാൻമാർക്ക് രോഗം ബാധിച്ചു.
ഇന്ന് 133 പേർക്കു രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 11066 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്