ഇംഗ്ലണ്ട് വിൻഡീസ് രണ്ടാം ടെസ്റ്റിലെ ഒന്നാം ദിവസം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. ഈ തീരുമാനം ശരിവയ്ക്കുന്ന രീതിയിൽ ആയിരുന്നു വിൻഡീസ് ബൗളിംഗ്. ഓപ്പണര്‍ ബേണ്‍സിനെ പുറത്താക്കി, റോസ്റ്റണ്‍ ചേസ് വിന്‍ഡീസിനു മികച്ച തുടക്കം സമ്മാനിച്ചു. സാക്ക് ക്രോളിയേയും, നായകൻ റൂട്ടിനെയും പെട്ടെന്ന് പുറത്താക്കി വിൻഡീസ് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് നയിച്ചു.

എന്നാൽ സിബ്ലിയും സ്റ്റോക്ക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി.  81 ന് 3 എന്ന നിലയില്‍ നിന്നും ഇരുവരും ചേർന്ന് 203/3 എന്ന നിലയിൽ എത്തിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 126 റണ്‍സ് അപരാജിത സ്‌കോർ നേടി. ഡോം സിബ്ലി 86 റണ്‍സും ബെന്‍ സ്റ്റോക്ക്സ് 59 റണ്ണും നേടി മികച്ച ഫോമിൽ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here