തിരുവനന്തപുരം: പാലത്തായി പീഡന കേസ്സില്‍ നടന്ന ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫെയിസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപെട്ടു,

സംഭവത്തില്‍ ഭീകര സംസംഘടനകള്‍ ഒരു വിദ്യാര്‍ത്ഥിനിയെയും കുടുംബത്തേയും ഉപയോഗിച്ച് നിരപരാധിയായ ഒരു അധ്യാപകനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പോക്‌സോ കേസുകളുടെ പ്രഹര ശേഷി ഉപയോഗപ്പെടുത്തി എങ്ങനെ ഭീകര സംഘടനകള്‍ എതിരാളികളെ നേരിടുന്നു എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് ഈ കേസ്. പെണ്‍കുട്ടിയെ കൊണ്ട് പറയിപ്പിച്ച എല്ലാ മൊഴികളും വസ്തുതാ വിരുദ്ധമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഒരഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് ഈ ക്രൂരത ഒരു അധ്യാപകനോട് കാണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here