ആലുവ:  വീട്ടിൽ കിടന്നുറങ്ങിയയാൾ മരിച്ച നിലയിൽ. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തി. കീഴ്മാട് ജി.ടി.എൻ കൃപക്ക് സമീപം കുളങ്ങര വീട്ടിൽ കളങ്ങര വീട്ടിൽ രാജീവൻ (52)ആണ് മരിച്ചത്.

വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെയാണ് മദ്യപിച്ചെത്തിയ രാജീവൻ വീട്ടിൽ കിടന്ന് ഉറങ്ങിയത്. സ്ഥിരം മദ്യപാനിയായതിനാൽ ഏറെ നേരമായിട്ടും ഉറക്കമുണരാത്തതിനാൽ കാര്യമാക്കിയില്ല. വൈകിട്ട് ആറ് മണിയോടെ അനക്കമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചെന്ന് ബോധ്യമായത്. തുടർന്ന് ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ വിദേശത്തായിരുന്ന രാജീവൻ വർഷങ്ങളായി നാട്ടിലെത്തിയിട്ടെങ്കിലും ജോലിക്ക് ഒന്നും പോകുന്നില്ല.

കൊവിഡ് പോസ്റ്റീവാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ പഞ്ചായത്ത് ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റാമാർട്ടത്തിന് ശേഷം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കാരം നടക്കും. ഭാര്യ: ബിന്ദു. മകൻ: പ്രണവ്.

LEAVE A REPLY

Please enter your comment!
Please enter your name here