കുവൈറ്റിൽ നിയന്ത്രണങ്ങളോടെ ജുമാ നിസ്കാരം ആരംഭിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച്‌ 13 ന് അടച്ച പള്ളികൾ ഇന്നലെ മുതൽ ജുമാ നിസ്കാരങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ കർശനമായും പാലിച്ചു കൊണ്ടായിരുന്നു വിശ്വാസികളെ പള്ളികളിൽ പ്രവേശിപ്പിച്ചത്. 15 നും 60 നു മിടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം. ജുമാ നിസ്കാരത്തിനു അര മണിക്കൂർ മുമ്പ് പള്ളിയിൽ പ്രവേശിപ്പിക്കും. ഖുതുബക്ക് ശേഷം വിശ്വാസികൾ കൂട്ടം കൂടി നില്കാതെ പിരിഞ്ഞു പോകണം. പള്ളികളിലെ ശുചി മുറികൾ തുറക്കുന്നതല്ല, കോവിഡ് രോഗ ബാധിതർക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും ജുമാ നിസ്കാരങ്ങൾക്ക് വിലക്ക്. ശരീര താപനില 37.5 ഡിഗ്രിയിൽ കൂടാൻ പാടില്ല, പള്ളിക്കകത്ത് നിശ്ചിത അകലം പാലിക്കണം, തുടങ്ങിയ നിബന്ധനകളും ആരോഗ്യ മന്ത്രാലയ നിർദേശങ്ങളും പാലിച്ചാണ് പള്ളികള്‍ നിസ്കാരത്തിന് ഒരുങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here