കൊച്ചി: പിതൃപുണ്യം തേടി ആത്മാക്കളുടെ മോക്ഷപ്രാപ്തിക്കായി അനന്തരതലമുറ ആണ്ടിടിലൊരിക്കൽ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ഇന്ന്. പതിനായിരങ്ങൾ പിതൃതർപ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ എല്ലാ തീർഥഘട്ടങ്ങളും ഇത്തവണ വിജനമാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുന്നതും, തീർഥഘട്ടങ്ങളിൽ ബലിയിടുന്നതും പാടില്ലെന്ന നിർദേശത്തെ തുടർന്നാണ് ഇത്.വിവിധ ദേവസ്വം ബോർഡുകൾക്കും ഇതേ നിലപാടാണുള്ളത്. അതിർത്തിക്കപ്പുറത്ത് സാഗരസംഗമത്തിലെ കന്യാകുമാരിയിലും ഇക്കുറി ബലിതർപ്പണത്തിന് സൗകര്യമുണ്ടായിരിക്കില്ല.  തിരുനെല്ലി, തിരുനാവായ, ആലുവാ മണപ്പുറം, അദ്വൈതാശ്രമം ,ചേലാമറ്റം,  കൊല്ലം തിരുമുല്ലവാരം,  തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങി പിതൃബലിക്ക് പ്രസിദ്ധമായ സ്ഥലങ്ങൾ നിരവധിയാണ്. എത്ര ദൂരെ കഴിഞ്ഞാലും കർക്കടകവാവിന് പതിവുള്ള സ്ഥലത്തു തന്നെയെത്തി ബലിയിടുന്നവരും നിരവധിയാണ്. ഇവരെല്ലാം ഇക്കുറി നാടിന്റെയും കാലത്തിന്റെയും അനിവാര്യമായ സത്യം അംഗീകരിച്ചു കഴിഞ്ഞു.

പിതൃക്കളെ ഓർമിക്കാനുള്ള കർക്കടകവാവിൽ മനം നിറഞ്ഞ്, അസൗകര്യങ്ങളിൽ നിന്നുകൊണ്ട് എല്ലാവരും വീടുകളിൽ ബലിയിടാനുള്ള തയ്യാറെടുപ്പാണ് നടത്തിയത്. ഇതിനായി പുരോഹിത ശ്രേഷ്ഠരുടെ നിർദേശങ്ങൾ എല്ലാവർക്കും ലഭ്യമാക്കിയിരുന്നു. സൂം ആപ്പ് ഉപയോഗിച്ചും ഇത്തവണ ബലി ദർപ്പണ്ണം നടന്നു.ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശി എം.ഡി.വിജയകുമാർ ആയിരുന്നു കാർമ്മികൻ.

പുരോഹിതരുമായി നേരിട്ട് സംവദിച്ചു ബലി ദർപ്പണം നടത്താനാണ് ഭക്കർക്ക് ഏറെയും താൽപര്യം അതിനാൽ ചുരുക്കം പേർ മാത്രമാണ് വീടുകളിൽ ബലിദർപ്പണം ചടങ്ങുകൾ നടത്തിയത്.അടുത്തതുലാമാസവാവിന് എങ്കിലും പിതാബലി ദർപ്പണം നടത്താമെന്ന വിശ്വാസത്തിലാണ് ഏവരും.

 

LEAVE A REPLY

Please enter your comment!
Please enter your name here