കൊച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 18 ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ന്‍​സി​ലെ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സി​സ്റ്റ​ര്‍ ക്ലെ​യ​റു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രാ​ണ്.

സി​സ്റ്റ​ര്‍ ക്ലെ​യ​റു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട ര​ണ്ടു പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ സി​സ്റ്റ​ര്‍ ക്ലെ​യ​റി​ന്‍റെ സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം ബാ​ധി​ച്ച ക​ന്യാ​സ്ത്രീ​ക​ളു​ടെ എണ്ണം20ആയിഇവരുമായിസമ്പർക്കമുണ്ടായവരുടെ പട്ടികആരോഗ്യവകുപ്പ്തയാറാക്കിയിട്ടുണ്ട്.

ഇവർക്ക് പുറമേ കൊച്ചി നോർത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊച്ചിയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 72 കേസുകളിൽ 62 പേർക്കും രോഗം പിടിപെട്ടത് ഇത്തരത്തിലാണ്. രോഗികളിൽ 24 പേർ ആരോഗ്യപ്രവർത്തകരാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here