കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതൽ തെളിഞ്ഞ് വരികയാണെന്ന് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ഈ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

യുഎഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിൻ്റെ നിയമനത്തിൽ ദുരൂഹതയുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താത്പര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം.

സുരക്ഷ പരിഗണിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഇത്തരമൊരു ഗൺമാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അത്തരമൊരു നിർദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അറ്റാഷയ്ക്കോ മറ്റോ ഒരു പേഴ്സണൽ ഗൺമാനെ നൽകണമെന്ന് പറഞ്ഞിട്ടില്ല.

സർക്കാരുമായി ബന്ധപ്പെട്ട ഉന്നതൻമാരുടെ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമനം നടത്തിയിട്ടുള്ളത്. വിമാനത്താവളവുമായുള്ള ബന്ധം, ഇമിഗ്രേഷൻ,കസ്റ്റംസ് എന്നിവരുമായുള്ള ഇയാളുടെ പരിചയം മനസ്സിലാക്കിയാണ് നിയമനമെന്നും സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here