എറണാകുളം: ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററുകൾക്കുള്ള ട്രാൻസ്പോർട്ട് പ്ലാൻ ജില്ലാ കളക്ടർ എസ്. സുഹാസ് പുറത്തിറക്കി. കോവിഡ് പോസിറ്റീവാകുന്ന രോഗികളെ വീട്ടിൽ നിന്ന് എഫ്എൽടിസി കളിലേക്കും അവിടെ നിന്നും കോവിഡ് ആശുപത്രികളിലേക്കും താമസമില്ലാതെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പ്ലാനിലുള്ളത്. അടിയന്തര സാഹചര്യം നേരിടുന്നതിന് ഓരോ എഫ് എൽടിസികളിലും മൂന്ന് വാഹനങ്ങൾ സജ്ജമായിരിക്കും. ഒരു ഡബിൾ ചേംബേഡ് ടാക്സി, ഒരു ഡബിൾ ചേംബേഡ് ഓട്ടോ, ഒരു ആംബുലൻസ് എന്നിവയാണുണ്ടാകുക. രോഗ തീവ്രതയനുസരിച്ചായിരിക്കും വാഹനം തിരഞ്ഞെടുക്കുക.

രോഗലക്ഷണമുള്ളവരെ വീട്ടിൽ നിന്നും പ്രദേശത്തെ എഫ് എൽടിസിയിലെത്തിക്കുന്നതിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന രോഗികളെ എഫ് എൽടിസിയിലെത്തിക്കുന്നതിൽ രോഗം മൂർച്ഛിക്കുന്നവരെ കോവിഡ് ആശുപത്രിയിലെത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തഹസിൽദാർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരടങ്ങുന്ന താലൂക്ക്തല സമിതിയാണ് ഓരോ പഞ്ചായത്തിലെയും വാഹന ക്രമീകരണം ഏകോപിപ്പിക്കുന്നത്.

അസിസ്റ്റൻ്റ് കളക്ടർ രാഹുൽ കൃഷ്ണശർമ്മ, ഡോ. ഷെറിൻ വരാപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here