ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ അര്‍പ്പിച്ചത്.

രാഖി എന്നത് സ്‌നേഹത്തിന്റെ ദിവ്യമായ പൊന്‍നൂലാണ് അത് സഹോദരീ സഹോദരന്മാരെ വിശ്വാസത്തിന്റെ പവിത്രത കൊണ്ട് ബന്ധിപ്പിക്കുന്നു. ഈ സുദിനത്തില്‍ നമ്മുടെ രാജ്യത്തെ സ്ത്രീത്വത്തിൻ്റെ സുരക്ഷയും അഭിമാനവും സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെ ടുക്കാമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും രക്ഷാബന്ധൻ ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്റര്‍ സന്ദേശം നല്‍കി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here