ന്യൂഡല്‍ഹി: രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭൂമി പൂജ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ആശംസകളറിയിച്ചത്.

ഭൂമി പൂജ ദിനത്തില്‍ രാജ്യത്തിന് എല്ലാവിധ ആശംസകളും. ഭഗവാന്‍ ശ്രീരാമന്റെ ആശീര്‍വാദത്താല്‍ നമ്മുടെ രാജ്യം പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മുക്തി നേടട്ടെ. ഇതിലൂടെ ഭാരതം ലോകത്തെ തന്നെ ഏറ്റവും ശക്തമായ രാജ്യമായി മാറട്ടെ. വരും കാലങ്ങളില്‍ ഭാരതം ലോകത്തിന് തന്നെ വഴികാട്ടിയായി മാറട്ടെ. ജയ് ശ്രീറാം! ജയ് ബജ്‌റംഗ് ബലി!’. കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here