മലപ്പുറം:ഓൺലൈനിൽ ഫോൺ ഓർഡർ ചെയ്തു കിട്ടിയത് വെറും കടലാസ് അല്ലെങ്കിൽ കല്ല് എന്നൊക്കെ പരാതി കേട്ടിട്ട് ഞെട്ടിയവർ ഉണ്ടാകും. എന്നാൽ ഇത് കേൾക്കുമ്പോൾ അത്ഭുതപെടും.

1,400രൂപയുടെ പവര്‍ ബാങ്ക്​ ഓര്‍ഡര്‍ ചെയ്​തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ഫോണ്‍ ലഭിച്ച കാര്യമാണ്​ മലപ്പുറം കോട്ടക്കല്‍ എടരിക്കോട്​ സ്വദേശി നബീല്‍ നാഷിദിന്​ പറയാനുള്ളത്​.

അബദ്ധം കെയോടെ തന്നെ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു. ഒപ്പം, ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗി​​േച്ചാളൂ എന്ന ട്വീറ്റും മറുപടിയായി നല്‍കി.

ആഗസ്​ത്​ 10 നാണ്​ ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച്‌​ പവര്‍ ബാങ്കിന്​ നബീല്‍ ബുക്ക്​ ചെയ്​തത്​.

ആഗസ്​ത്​ 15ന്​ പാഴ്​സലായി സാധനം എത്തി. പെട്ടി പൊളിച്ചപ്പോള്‍ നബീല്‍ ഞെട്ടി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ്​ മി എട്ട്​ എ ഡ്യുവല്‍ എന്ന ഫോണായിരുന്നു അത്​. സ്വാതന്ത്ര്യ ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത ‘സമ്മാന’ത്തി​െന്‍െറ ഫോ​ട്ടോ എടുത്ത്​ ഉടന്‍ തന്നെ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തു. ട്വീറ്റില്‍ ആമസോണിനെ ടാഗ്​ ​ചെയ്യുകയും ചെയ്​തു.

തെറ്റ്​ പറ്റിയതില്‍ ക്ഷമാപണം നടത്തിയ ആമസോണ്‍, പാര്‍സല്‍ തിരിച്ചു നല്‍കാനുള്ള റി​ട്ടേണ്‍ പോളിസി ലിങ്ക്​ ട്വീറ്റ്​ ചെയ്​തു. ഫോണ്‍​ താങ്കള്‍ക്ക്​ തന്നെ ഉപയോഗിക്കുകയോ മറ്റാര്‍ക്കെങ്കിലും സംഭാവനചെയ്യുകയോ ചെയ്യാമെന്ന ട്വീറ്റും പിന്നാലെ​യെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here