നെ​ടു​മ്പാ​ശേ​രി: വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തും.

ഈ ​മാ​സം 28ന് ​ആ​രം​ഭി​ക്കു​ന്ന കൊ​ച്ചി- ല​ണ്ട​ൻ സ​ർ​വീ​സ് സെ​പ്റ്റം​ബ​ർ 27 വ​രെ തു​ട​രും. ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം സ​ർ​വീ​സു​ക​ളാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തും.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12.15ന് ​ല​ണ്ട​നി​ൽ നി​ന്നു യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ന്ന എ​ഐ 1186 ന​മ്പ​ർ എ​യ​ർ ഇ​ന്ത്യ വി​മാ​നം ഉ​ച്ച​യ്ക്ക് 12.20ന് ​മ​ട​ങ്ങും. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് എ​ത്തു​ന്ന വി​മാ​നം രാ​വി​ലെ ആ​റി​ന് ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here