പത്തനംതിട്ട: കടയില്‍ സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറിടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് പരിക്കേറ്റു. കരിമ്ബനാകുഴി ആലുംമൂട്ടില്‍ സത്യെന്റ (പുഷ്പാംഗദന് 60) ഭാര്യ ശാന്ത (56) ആണ് മരിച്ചത്. പത്തനംതിട്ട റിങ്റോഡില്‍ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിനടത്തായിരുന്നു അപകടം.
ഇവിടെ ചായക്കട നടത്തുന്ന സത്യനും ശാന്തയും തൊട്ടടുത്ത ഉണക്കമീന്‍ കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കവെയാണ് അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ ദമ്പതികളെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ മരത്തിലിടിച്ച് നിന്നു. ശാന്തയുടെ കാലിെന്റ ഒരുഭാഗം അറ്റുപോയി. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ശാന്ത മരിക്കുകയായിരുന്നു.